---
title: "പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു"
english_title: "Schoolkalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245364/schoolkalolsavam"
published_at: "2024-10-26T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cdbe629471_1000034600.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു

> **Lead Summary:** **പേരാവൂർ : ** ഇരിട്ടി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊളക്കാട് ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ ഗ്രൗണ്ടിൽ ജനറൽ കൺവീനർ ശ്രീമതി സോളി തോമസ്, ജോയിന്റ് കൺവീനർമാരായ എൻ വി മാത്യു, ജാൻസി തോമസ്, സന്തോഷ്‌ പേരേപ്പാടൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

## Article Content

**പേരാവൂർ : ** ഇരിട്ടി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊളക്കാട് ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ ഗ്രൗണ്ടിൽ ജനറൽ കൺവീനർ ശ്രീമതി സോളി തോമസ്, ജോയിന്റ് കൺവീനർമാരായ എൻ വി മാത്യു, ജാൻസി തോമസ്, സന്തോഷ്‌ പേരേപ്പാടൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി ശ്രീലത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245364/schoolkalolsavam)