---
title: "പി പി ദിവ്യ അനുമതി നൽകിയ നിർമ്മാണ പ്രവർത്തികളെക്കുറിച്ച് അന്വേഷിക്കണം: ബി ജെ പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ്"
english_title: "PP should investigate Divya's construction work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245369/pp-should-investigate-divyas-construction-work"
published_at: "2024-10-26T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ce9254d5e4_ppd.jpg"
keywords: []
---

# പി പി ദിവ്യ അനുമതി നൽകിയ നിർമ്മാണ പ്രവർത്തികളെക്കുറിച്ച് അന്വേഷിക്കണം: ബി ജെ പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ്

> **Lead Summary:** കണ്ണൂർ: പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി ഇരിക്കുന്ന കാലഘട്ടത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തികളെ ക്കുറിച്ച് അന്വേഷിക്കണമെന് ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .പല പ്രവർത്തികളും തട്ടിക്കൂട്ട് കമ്പനിക്കാണ് കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. 

## Article Content

കണ്ണൂർ: പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി ഇരിക്കുന്ന കാലഘട്ടത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തികളെ ക്കുറിച്ച് അന്വേഷിക്കണമെന് ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .പല പ്രവർത്തികളും തട്ടിക്കൂട്ട് കമ്പനിക്കാണ് കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. 

ഇതുമായി ഇ ഡി. ക്ക് പരാതി അയക്കും. ഈ കമ്പനികൾ ആരുടേതാണ് എന്ന് വ്യക്തമാക്കണം. ഇനി അങ്ങോട്ടുള്ള അന്വേഷണം കണ്ണൂർ യൂണിറ്റിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിവ്യയെ സംരക്ഷിക്കാനാണ് ഗവൺമെൻ്റും പാർട്ടിയും ശ്രമിക്കുന്നത് എന്നും ഹരിദാസ് പറഞ്ഞു.തിങ്കളാഴ്ച 11 മണിക്ക് ബി.ജെ.പി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി സംഗിത, രാജൻ പുതുക്കുടി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245369/pp-should-investigate-divyas-construction-work)