---
title: "ഐസിഎസ്‌ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന്"
english_title: "Icse isc exam results"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24538/icse-isc-exam-results"
published_at: "2022-02-05T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fde6ea1b56e_images - 2022-02-05T082405.844.jpeg"
keywords: []
---

# ഐസിഎസ്‌ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന്

> **Lead Summary:** ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ അറിയിച്ചു.

## Article Content

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ അറിയിച്ചു.

ഐസിഎസ്‌ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസ്സുകളിലെ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷാ ഫലം അടുത്ത ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നും ഡിസംബര്‍ 16 നും ഇടയിലായിരുന്നു ഐസിഎസ്‌ഇ പരീക്ഷ. നവംബര്‍ 22 നും ഡിസംബര്‍ 20 നും ഇടയിലാണ് ഐഎസ്‌സി പരീക്ഷകള്‍ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24538/icse-isc-exam-results)