---
title: "സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍"
english_title: "Covid restrictions concession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24540/covid-restrictions-concession"
published_at: "2022-02-05T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fdebb065800_images - 2022-02-05T084447.491.jpeg"
keywords: []
---

# സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സി കാറ്റഗറിയിലുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. അതേസമയം സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും.

## Article Content

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സി കാറ്റഗറിയിലുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. അതേസമയം സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും.

രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. തീയറ്റര്‍, ജിം, നീന്തള്‍കുളം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി സി കാറ്റഗറി ഇല്ല. 10, 11, 12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14നാണ്.

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി നല്‍കി. നിലവില്‍ അടുത്ത അവലോകന യോഗത്തില്‍ മാത്രമാകും ഞാറാഴ്ചത്തെ നിയന്ത്രണം മാറ്റുന്നതില്‍ തീരുമാനമുണ്ടാകുക. രോഗലക്ഷണമില്ലാത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ പരിശോധനയും സമ്പര്‍ക്ക വിലക്കും ഉണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24540/covid-restrictions-concession)