---
title: "ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി"
english_title: "Inampechi Was Caught From Ulikkal Puravayal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245405/inampechi-was-caught-from-ulikkal-puravayal"
published_at: "2024-10-26T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d0e4bbf05d_eenampechi.jpg"
keywords: []
---

# ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ കണിപ്പള്ളിൽ ജോസിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ ഈനാംപേച്ചിയെ വനംവകുപ്പ് അധികൃതർ പിടിക്കൂടി. ശനിയാഴ്ചയാണ് സംഭവം. ജോസിന്റെ പുരയിടത്തിലെ ആൾ മറയില്ലാത്ത കിണറ്റിൽ നിന്നും മൂന്ന് മണിക്കൂർ നേരത്തെ ശ്രമഫലമായാണ് വനംവകുപ്പ് താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് വളരെ സാഹസികമായി ഈനാംപേച്ചിയെ പിടിക്കൂടിയത്. പിടിക്കൂടിയ കൂട്ടിലടച്ച ഈനാംപേച്ചിയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

## Article Content

ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ കണിപ്പള്ളിൽ ജോസിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ ഈനാംപേച്ചിയെ വനംവകുപ്പ് അധികൃതർ പിടിക്കൂടി. ശനിയാഴ്ചയാണ് സംഭവം. ജോസിന്റെ പുരയിടത്തിലെ ആൾ മറയില്ലാത്ത കിണറ്റിൽ നിന്നും മൂന്ന് മണിക്കൂർ നേരത്തെ ശ്രമഫലമായാണ് വനംവകുപ്പ് താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് വളരെ സാഹസികമായി ഈനാംപേച്ചിയെ പിടിക്കൂടിയത്. പിടിക്കൂടിയ കൂട്ടിലടച്ച ഈനാംപേച്ചിയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

നാട്ടിൻ പുറങ്ങളലിൽ ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ ഈനാംപേച്ചികളെ കാണാറുള്ളൂ. വനംവകുപ്പ് സംഘത്തിൽ ആർ ആർ ടി ഡപ്യൂട്ടി റെയിഞ്ചർ എം. ഷൈനി കുമാർ, ഡപ്യൂട്ടി റെയിഞ്ചർ കെ. രമേശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഭിനന്ദ് വല്യാടൻ, വിപിൻ, നകുലൻ ,ഡ്രൈവർ രാഗേഷ്, സാജിത് ആറളം, സാജിത് കാവുംപടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245405/inampechi-was-caught-from-ulikkal-puravayal)