ഡോക്‌ടർമാർക്ക് ആശ്വാസം: ശസ്ത്രക്രിയ പരാജയപ്പെട്ടാൽ കുറ്റക്കാരാക്കാനാവില്ല: സുപ്രീം കോടതി

ഡോക്‌ടർമാർക്ക് ആശ്വാസം: ശസ്ത്രക്രിയ പരാജയപ്പെട്ടാൽ കുറ്റക്കാരാക്കാനാവില്ല: സുപ്രീം കോടതി
Oct 27, 2024 12:04 PM | By sukanya

ദില്ലി: ശസ്‌ത്രക്രിയയില്‍ പരാജയപ്പെട്ടാൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.


വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ഡോ.നീരജ് ദാസും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതി വിധി. ജസ്‌വീന്ദർ സിങ് എന്നയാളും ഇദ്ദേഹത്തിൻ്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നൽകാൻ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തെ പുറപ്പെടുവിച്ച വിധി ഇതോടെ റദ്ദായി.

supremecourt

Next TV

Related Stories
‘പൂരം എന്താണെന്ന് ആദ്യം മനസ്സിലാക്കണം’; മുഖ്യമന്ത്രിയെ തള്ളി തിരുവമ്പാടി ദേവസ്വം

Oct 27, 2024 02:37 PM

‘പൂരം എന്താണെന്ന് ആദ്യം മനസ്സിലാക്കണം’; മുഖ്യമന്ത്രിയെ തള്ളി തിരുവമ്പാടി ദേവസ്വം

‘പൂരം എന്താണെന്ന് ആദ്യം മനസ്സിലാക്കണം’; മുഖ്യമന്ത്രിയെ തള്ളി തിരുവമ്പാടി...

Read More >>
തലസ്ഥാനത്ത് പെൺകുട്ടിയെ പട്ടാപ്പകൽ 2 പേർ വീട്ടിൽ കയറി പീഡിപ്പിച്ചു , പ്രതികൾ കേബിൾ ജോലിക്കാർ, അറസ്റ്റിൽ

Oct 27, 2024 02:13 PM

തലസ്ഥാനത്ത് പെൺകുട്ടിയെ പട്ടാപ്പകൽ 2 പേർ വീട്ടിൽ കയറി പീഡിപ്പിച്ചു , പ്രതികൾ കേബിൾ ജോലിക്കാർ, അറസ്റ്റിൽ

തലസ്ഥാനത്ത് പെൺകുട്ടിയെ പട്ടാപ്പകൽ 2 പേർ വീട്ടിൽ കയറി പീഡിപ്പിച്ചു, പ്രതികൾ കേബിൾ ജോലിക്കാർ,...

Read More >>
‘സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി’; വി ഡി സതീശൻ

Oct 27, 2024 01:55 PM

‘സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി’; വി ഡി സതീശൻ

‘സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി’; വി ഡി...

Read More >>
എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

Oct 27, 2024 10:56 AM

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ...

Read More >>
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
Top Stories