കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു
Oct 27, 2024 04:27 PM | By Remya Raveendran

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി. കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും പെൺകുട്ടികൾ ചാടി രക്ഷപ്പെടുകയായിരുന്നു.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു. വിവരങ്ങൾ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞത്.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കൈകാണിച്ച് കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ രീതിയിൽ അല്ല എന്ന് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്ന് ചാടിയത്. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ മെയിൻ റോഡിലൂടെ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാൻ തുടങ്ങിയതെന്ന് വിദ്യാർത്ഥിനി പറയുന്നു.

മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേ​ഗത കൂട്ടിയെന്നും വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. വേ​ഗം കൂട്ടിയതോടെ കൂടെയുണ്ടായിരുന്ന കുട്ടിയോട് വണ്ടിയിൽ നിന്ന് ചാടാമെന്ന് പറയുകയായിരുന്നു. വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.


Schoolchildrens

Next TV

Related Stories
കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

Oct 27, 2024 06:32 PM

കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം ; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക...

Read More >>
ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

Oct 27, 2024 04:49 PM

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു...

Read More >>
ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

Oct 27, 2024 04:05 PM

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം...

Read More >>
അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

Oct 27, 2024 03:52 PM

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ...

Read More >>
‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

Oct 27, 2024 03:39 PM

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി...

Read More >>
മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Oct 27, 2024 03:28 PM

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ്...

Read More >>
Top Stories










News Roundup






Entertainment News