---
title: "പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍"
english_title: "batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245632/batheri"
published_at: "2024-10-28T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ef0428065d_2a3e9cb4-fc3e-46b2-b01c-7b2bee23ace7.jpeg"
keywords: []
---

# പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി**: വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് യു ഡി എഫ് ട്രേഡ് യൂണിയനുകളായ ഐ എന്‍ ടി യു സി- എസ് ടി യു സംയുക്ത കണ്‍വെന്‍ഷന്‍ വ്യക്തമാക്കി. ഐ എന്‍ ടി സി, എസ് ടി യു, ബത്തേരി താലൂക്ക് തൊഴിലാളികളുടെ സംഗമവും പ്രകടനവും നവംബര്‍ രണ്ടിന് ബത്തേരിയില്‍ നടത്താനും യോഗം തീരുമാനിച്ചു. ബത്തേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മാടക്കര അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**സുല്‍ത്താന്‍ബത്തേരി**: വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് യു ഡി എഫ് ട്രേഡ് യൂണിയനുകളായ ഐ എന്‍ ടി യു സി- എസ് ടി യു സംയുക്ത കണ്‍വെന്‍ഷന്‍ വ്യക്തമാക്കി. ഐ എന്‍ ടി സി, എസ് ടി യു, ബത്തേരി താലൂക്ക് തൊഴിലാളികളുടെ സംഗമവും പ്രകടനവും നവംബര്‍ രണ്ടിന് ബത്തേരിയില്‍ നടത്താനും യോഗം തീരുമാനിച്ചു. ബത്തേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മാടക്കര അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി പി രാജശേഖരന്‍, കെ എം വര്‍ഗീസ്, അബ്ദുറഹ്‌മാന്‍ ബീനാച്ചി, അസീസ് മാടാല, ശ്രീനിവാസന്‍ തൊവരിമല, കെ എം വര്‍ഗീസ്, ശിവന്‍ പുല്‍പ്പള്ളി, ഫൗസി യൂസഫ്, മായാ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം തൈതോടി സ്വാഗതവും, ജിജി അലക്‌സ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245632/batheri)