സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
Oct 28, 2024 07:34 AM | By sukanya

കണ്ണൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകനും സിനിമാതാരവുമായിരുന്നഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.കണ്ണൂർ കലക്ടറേറ്റ് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും തദ്ദേശ സ്ഥാപന ജനപ്രതിനിധിയെന്ന നിലയിലുള്ള ക്രിയാത്മക ഇടപെടലുകളും പ്രശംസനീയമാണെന്ന് അവാർഡ്ദാന ചടങ്ങ് വിലയിരുത്തി. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ ബി റഫീഖ് അധ്യക്ഷത വഹിച്ചു.

പ്രദീപൻ തൈക്കണ്ടി,വർഗീസ് കളത്തിൽ,പ്രകാശൻ ജി,നിള ബി. എസ്,സുനിൽ കുമാർ കെ തുടങ്ങിയവർ സംസാരിച്ചു.തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ് ജുനൈദ് കൈപ്പാണി നടത്തിവരുന്നത് . 

ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുവാൻ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സാധാരണക്കാരോട് ചേർന്ന് നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ജുനൈദ് വിവിവിധ വിഷയങ്ങൾ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.വിവിധ സർവ്വകലാശാലകളിൽ നിന്നുമായി കൗൺസിലിംഗിലും ലോക്കൽ ഗവേണൻസിലും ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്.

ഹൈസ്കൂൾ കാലഘട്ടം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ ജുനൈദ് നിലവിൽ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകൾ വഹിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും ജുനൈദ് കൈപ്പാണി അർഹനായിരുന്നു.

kalpetta

Next TV

Related Stories
സർട്ടിഫിക്കറ്റ് വിതരണം നടത്തി

Oct 28, 2024 09:18 AM

സർട്ടിഫിക്കറ്റ് വിതരണം നടത്തി

സർട്ടിഫിക്കറ്റ് വിതരണം...

Read More >>
സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

Oct 28, 2024 09:08 AM

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ

Oct 28, 2024 07:36 AM

പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ

പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന്...

Read More >>
പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

Oct 28, 2024 07:30 AM

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍...

Read More >>
 പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

Oct 28, 2024 07:28 AM

പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

പ്രിയങ്കാ ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം...

Read More >>
മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി

Oct 28, 2024 07:23 AM

മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി

മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ...

Read More >>
Top Stories