---
title: "കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245680/kannur"
published_at: "2024-10-28T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f2c023cd77_download_(27).jpeg"
keywords: []
---

# കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.

> **Lead Summary:** **കണ്ണൂർ** :കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു .

## Article Content

**കണ്ണൂർ** :കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു .

ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

റോഡരികിലെ തൊഴിലിൽ ഏർപ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്‌തിരുന്ന 3 തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245680/kannur)