‘പൂരം വിവാദം, മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം’: കെ മുരളീധരൻ

‘പൂരം വിവാദം, മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം’: കെ മുരളീധരൻ
Oct 28, 2024 02:27 PM | By Remya Raveendran

തിരുവനന്തപുരം :    മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ്. സത്യം പുറത്ത് വരണം. പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായി.

നിയമസഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാൻ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ ബിജെപിയെ വളർത്താനുള്ള പരിപാടിയാണ് നടക്കുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.





Kmuraleedaranaboutpooram

Next TV

Related Stories
കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു

Oct 28, 2024 04:43 PM

കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു

കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം...

Read More >>
സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല്  ആർഎസ്എസ്    പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

Oct 28, 2024 04:36 PM

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം...

Read More >>
ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ

Oct 28, 2024 04:00 PM

ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ

ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി...

Read More >>
70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ

Oct 28, 2024 03:39 PM

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം...

Read More >>
പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു

Oct 28, 2024 03:29 PM

പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു

പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി സൈക്ലിങ് ചലഞ്ച്...

Read More >>
പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

Oct 28, 2024 02:44 PM

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി...

Read More >>
Top Stories










News Roundup