---
title: "പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു"
english_title: "Cyclingchallenge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245754/cyclingchallenge"
published_at: "2024-10-28T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f608ce9992_1000034910.jpg"
keywords: []
---

# പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : **പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബ്ബുമായി ചേർന്ന് സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു. പയ്യാമ്പലം മുതൽ ചാൽ ബീച്ച് വരെ സംഘടിപ്പിച്ച സൈക്ലിങ് ചലഞ്ചിൽ നൂറോളം പേർ പങ്കെടുത്തു. ചെറുപുഴ, പയ്യന്നൂർ, തലശ്ശേരി, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നടക്കം ഉള്ള പങ്കാളിത്തം കൊണ്ട് സൈക്ലിങ്ങ് ശ്രദ്ധേയമായി.

## Article Content

**തലശ്ശേരി : **പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബ്ബുമായി ചേർന്ന് സൈക്ലിങ് ചലഞ്ച് സംഘടിപ്പിച്ചു. പയ്യാമ്പലം മുതൽ ചാൽ ബീച്ച് വരെ സംഘടിപ്പിച്ച സൈക്ലിങ് ചലഞ്ചിൽ നൂറോളം പേർ പങ്കെടുത്തു. ചെറുപുഴ, പയ്യന്നൂർ, തലശ്ശേരി, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നടക്കം ഉള്ള പങ്കാളിത്തം കൊണ്ട് സൈക്ലിങ്ങ് ശ്രദ്ധേയമായി.

പയ്യാമ്പലത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലർ പിവി ജയസൂര്യ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ഓഫീസ് മാനേജർ എം വി വിനൂത, കാനന്നൂർ സൈക്ലിങ് ക്ലബ്ബ് പ്രസിഡണ്ട് ഷാഹിൻ പള്ളിക്കണ്ടി, വൈസ് പ്രസിഡണ്ട് എ ജോഗേഷ്, കാനറ ബാങ്ക് സീനിയർ മാനേജർ ജിനോജ് പനയൻ, കെ പി അനു, ടി എൻ ധനലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്ന് വരെ സൈക്ലിങ് പരിപാടിയിൽ പങ്ക് ചേരാൻ ആളുകൾ എത്തിച്ചേർന്നത് പരിപാടിയുടെ സ്വീകാര്യത എടുത്ത് കാണിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

ചാൽ ബീച്ചിൽ സ്വീകരണ പരിപാടി കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹാർദ്ദമായ ഇത്തരം പരിപാടികൾ കൂടുതൽ പോത്സാഹിപ്പിക്കണമെന്ന് എംഎൽ എ അഭിപ്രായപ്പെട്ടു. ജില്ലയിലെ മനോഹരമായ രണ്ട് ബീച്ചുകളെ കോർത്തിണക്കിയ പരിപാടി വ്യത്യസ്തത പുലർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, മെമ്പർ വി ശിവദാസൻ, ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത് കുമാർ, കാനന്നൂർ സൈക്ലിങ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി ദിനൂപ്, കാനറ ബാങ്ക് റീജിയണൽ മാനേജർ പി ലത, പി കെ ദിലിൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245754/cyclingchallenge)