---
title: "കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു"
english_title: "Kelakamstthomashss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245776/kelakamstthomashss"
published_at: "2024-10-28T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f724c6154d_1000034934.jpg"
keywords: []
---

# കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു

> **Lead Summary:** കേളകം: സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം മഞ്ഞളാംപുറം വയലിൽ നടത്തി കണിച്ചാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.തോമസ് വടശ്ശേരിഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം മഞ്ഞളാംപുറം വയലിൽ നടത്തി കണിച്ചാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.തോമസ് വടശ്ശേരിഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് കവണാട്ടെൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പ്രമുഖ പാരമ്പര്യ കർഷകരെ ആദരിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എ.സി ഷാജി,പിടിഎ പ്രസിഡണ്ട് എം പി സജീവൻ, മദർ പിടിഎ അമ്പിളി സജി, എൻ.എസ്.എസ് വാളണ്ടിയർ അനാമിക പ്രേംരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245776/kelakamstthomashss)