---
title: "പേരാവൂർ ഗവ: ഐ. ടി. ഐ യിൽ ബിരുദദാനച്ചടങ്ങ് നടന്നു"
english_title: " convocation ceremony in Peravoor ITI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245826/convocation-ceremony-in-peravoor-iti"
published_at: "2024-10-28T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671faa5fba160_cocnvocation.jpg"
keywords: []
---

# പേരാവൂർ ഗവ: ഐ. ടി. ഐ യിൽ ബിരുദദാനച്ചടങ്ങ് നടന്നു

> **Lead Summary:** പേരാവൂർ: പേരാവൂർ ഗവ: ഐ. ടി. ഐ യിൽ 2022 - 2024 അദ്ധ്യായന വർഷത്തെ ബിരുദദാനച്ചടങ്ങ് നടന്നു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ടി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ നവ്യ ഷിജു (ഡി സിവിൽ ട്രേ‍ഡ്), ആതിഷ് പ്രദീപ് (എം. എം. വി ട്രേഡ് ) എന്നീ ട്രെയിനികളെ ചടങ്ങിൽ അനുമോദിച്ചു. വിജയിച്ച എല്ലാ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

## Article Content

പേരാവൂർ: പേരാവൂർ ഗവ: ഐ. ടി. ഐ യിൽ 2022 - 2024 അദ്ധ്യായന വർഷത്തെ ബിരുദദാനച്ചടങ്ങ് നടന്നു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ടി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ നവ്യ ഷിജു (ഡി സിവിൽ ട്രേ‍ഡ്), ആതിഷ് പ്രദീപ് (എം. എം. വി ട്രേഡ് ) എന്നീ ട്രെയിനികളെ ചടങ്ങിൽ അനുമോദിച്ചു. വിജയിച്ച എല്ലാ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

100% വിജയം കരസ്ഥമാക്കിയ ട്രേഡിലെ ഇൻസ്ട്രക്ടർമാരെ അനുമോദിച്ചു. പ്രീൻസിപ്പാൾ ജയരാജ് എസ്, ഐ. എം. സി മെമ്പർ ദേവദാസൻ, മുഴക്കുന്ന് ഗ്രാമ പ‍ഞ്ചയാത്ത് വാർഡ് മെമ്പർ മിനി ബി, ഐ. എം. സി മെമ്പർമാരായ രമേശ് പി, ജോസഫ് കെ കെ, സനിൽകുമാർ പി (മുൻ പ്രിൻസിപ്പാൾ ഗവ : ഐ. ടി. ഐ പേരാവൂർ), നാരയണൻ കുഞ്ഞിക്കണ്ണോത്ത് (പ്രിൻസിപ്പാൾ ഗവ : ഐ. ടി. ഐ പടിയൂർ ), ഷിബു പി കെ (സ്റ്റാഫ് സെക്രട്ടറി ഗവ : ഐ. ടി. ഐ പേരാവൂർ), ഷാം കിഷോർ (ജൂനിയർ സൂപ്രണ്ട് ഗവ : ഐ. ടി. ഐ പേരാവൂർ), മുരളി ഷിനോദ് കെ ( ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഗവ : ഐ. ടി. ഐ പേരാവൂർ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245826/convocation-ceremony-in-peravoor-iti)