---
title: "ഇരുട്ടിൽ തപ്പുന്ന പോലീസിന് 'ഓലചൂട്ടുമായി' കോൺഗ്രസിന്റെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച്‌"
english_title: " Office March With 'Olachuttu' For Police Groping In Darkness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245847/office-march-with-olachuttu-for-police-groping-in-darkness"
published_at: "2024-10-28T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fb8fd6ae8a_conc.jpg"
keywords: []
---

# ഇരുട്ടിൽ തപ്പുന്ന പോലീസിന് 'ഓലചൂട്ടുമായി' കോൺഗ്രസിന്റെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച്‌

> **Lead Summary:** കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി ദിവ്യ സംഭവം കഴിഞ്ഞ് പതിനാല് ദിവസമായിട്ടും ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ഇരുട്ടിൽ തപ്പുന്ന പോലീസിന് ഓലചൂട്ട് സമ്മാനിച്ച് കൊണ്ട് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം.

## Article Content

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി ദിവ്യ സംഭവം കഴിഞ്ഞ് പതിനാല് ദിവസമായിട്ടും ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ഇരുട്ടിൽ തപ്പുന്ന പോലീസിന് ഓലചൂട്ട് സമ്മാനിച്ച് കൊണ്ട് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം.

ഓലചൂട്ടുമായി കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്ന് ആരംഭിച്ച മാർച്ച്‌ കമ്മീഷണർ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ടി.ഗിരിജ, റഷീദ് കവ്വായി, ഗിരീഷൻ നാമത്ത്, ഷിബു ഫർണാണ്ടസ്, എം.പി ജോർജ്, വിനോദ് പുതുക്കുടി, അനൂപ് പി.വി, മുഹമ്മദ്‌ ഷിബിൽ, കെ.വി ചന്ദ്രൻ, രഞ്ജിത്ത് താളികാവ്, പി.എ ഹരി, വരുൺ എം.കെ, പത്മജ എൻ.പി, ഹരികൃഷ്ണൻ പാലയാട്, സുനിൽ താവക്കര, ഉഷാകുമാരി, ശ്രീലത താളിക്കാവ്, രജീഷ് കെ.സി, റിജിൻ ബാബു, റൈജു ജയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245847/office-march-with-olachuttu-for-police-groping-in-darkness)