---
title: "അഖിലേന്ത്യാ കിസാൻ സഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി"
english_title: "irittty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245878/irittty"
published_at: "2024-10-29T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67202ed3a0b66_619bd68d-2eb8-4a78-97ef-e96c9caca4df.jpeg"
keywords: []
---

# അഖിലേന്ത്യാ കിസാൻ സഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** ഇരിട്ടി : അഖിലേന്ത്യാ കിസാൻ സഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആറളം കാർഷിക ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകി വരുന്നത് അവസാനിപ്പിക്കുക. നിലവിലെ പാട്ടകരാർ റദ്ദ് ചെയ്യുക , ആറളം ഫാം കൃഷി വകുപ്പിന് കൈമാറി കാർഷിക ഫാമിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാൻ സഭ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

## Article Content

ഇരിട്ടി : അഖിലേന്ത്യാ കിസാൻ സഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആറളം കാർഷിക ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകി വരുന്നത് അവസാനിപ്പിക്കുക. നിലവിലെ പാട്ടകരാർ റദ്ദ് ചെയ്യുക , ആറളം ഫാം കൃഷി വകുപ്പിന് കൈമാറി കാർഷിക ഫാമിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാൻ സഭ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ആറളം ഫാം പോസ്റ്റോഫിന് സമീപത്ത് നിന്ന് പ്രകടനമായി ആറളം ഫാം മെയിൻ ഓഫിസിന് മുന്നിലേക്ക് പ്രകടനമായി എത്തി . കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ സമരം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡൻ്റ് പി.കെ. മധുസൂധനൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പായം ബാബുരാജ്, സി പി ഐ. കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ.ടി. ജോസ്., അഡ്വ : വി. ഷാജി, കെ.പി. കുഞ്ഞികൃഷ്ണൻ, ഷിജിത്ത് വായന്നൂർ, കെ.സി. അജിത്ത് കുമാർ, കിസാൻ സഭ ഇരിട്ടി മണ്ഡലം സെക്രട്ടറി ശങ്കർ സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു . സി. ദിനേശൻ, വി. രാമദാസ്, പി. മോഹനൻ, എൻ.വി. രവീന്ദ്രൻ, കെ.ബി. ഉത്തമൻ, പി.കെ. കരുണാകരൻ, എ.കെ. ഷീജൻ തുടങ്ങയവർ പ്രകടനത്തിന് നേതൃത്വം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245878/irittty)