---
title: "ഹൃദയപൂർവം ഉച്ചഭക്ഷണം പദ്ധതി"
english_title: "Hearty lunch plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24592/Hearty-lunch-plan"
published_at: "2022-02-05T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe22b229af1_Picsart_22-02-05_12-39-01-962.jpg"
keywords: []
---

# ഹൃദയപൂർവം ഉച്ചഭക്ഷണം പദ്ധതി

> **Lead Summary:** ഹൃദയപൂർവം ഉച്ചഭക്ഷണം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രി രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ച ഭക്ഷണപ്പൊതികൾ വിതരണത്തിന് തയ്യാറായി.

## Article Content

ഹൃദയപൂർവം ഉച്ചഭക്ഷണം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രി രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ച ഭക്ഷണപ്പൊതികൾ വിതരണത്തിന് തയ്യാറായി.

സിപിഐ എം പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറി പോത്തേര കൃഷ്ണൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു .മേഖലാ സെക്രട്ടറി ബിബിൻ പ്രസിഡണ്ട് എം മുഹമ്മദ്, ട്രഷറർ പ്രവീൺ ദാസ്, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.മേഖലയുടെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച പൊതിച്ചോറുകൾ ആണ് കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ വിവിധ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹൃദയപൂർവം ഉച്ചഭക്ഷണം പദ്ധതിക്ക് വലിയ തോതിലുള്ള ജന സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24592/Hearty-lunch-plan)