---
title: "ഉപതിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വയനാട്ടില്‍16 സ്ഥാനാര്‍ഥികൾ"
english_title: "16 candidates in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245930/16-candidates-in-wayanad"
published_at: "2024-10-29T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672079a5e456a_WhatsApp_Image_2024-10-29_at_11.28.42.jpeg"
keywords: []
---

# ഉപതിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വയനാട്ടില്‍16 സ്ഥാനാര്‍ഥികൾ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികളും പാലക്കാട് 12 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികളും പാലക്കാട് 12 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വാധ്ര (കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245930/16-candidates-in-wayanad)