---
title: "സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ കേളകത്തെ ഹരിത കർമ്മ സേന അംഗങ്ങളുടെ സഹായഹസ്തം."
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246028/kelakam"
published_at: "2024-10-29T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720da15983e7_653fee46-9775-49cc-991c-684a3b5ea0d5.jpeg"
keywords: []
---

# സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ കേളകത്തെ ഹരിത കർമ്മ സേന അംഗങ്ങളുടെ സഹായഹസ്തം.

> **Lead Summary:** **കേളകം**:ആറ് വയസ്സുകാരൻ സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ കേളകത്തെ ഹരിത കർമ്മ സേന അംഗങ്ങളുടെ സഹായഹസ്തം. കേളകം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനഅംഗങ്ങൾ തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് കിട്ടുന്നതിന്റെ ഒരു വിഹിതം സുൽത്താന്റെ ചികിത്സ സഹായത്തിനു കമ്മിറ്റി ഭാരവാഹികൾക്ക് നൽകി മാതൃകയായി. കൺസോഷ്യം സെക്രട്ടറി റെയ്ഹനത്, പ്രസിഡന്റ് ബിന്ദു മറ്റ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സുൽത്താൻ ചികിൽസ കമ്മറ്റി ഭാരവാഹികൾക്ക് ധനസഹായം കൈമാറിയത്.

## Article Content

**കേളകം**:ആറ് വയസ്സുകാരൻ സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ കേളകത്തെ ഹരിത കർമ്മ സേന അംഗങ്ങളുടെ സഹായഹസ്തം. കേളകം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനഅംഗങ്ങൾ തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് കിട്ടുന്നതിന്റെ ഒരു വിഹിതം സുൽത്താന്റെ ചികിത്സ സഹായത്തിനു കമ്മിറ്റി ഭാരവാഹികൾക്ക് നൽകി മാതൃകയായി. കൺസോഷ്യം സെക്രട്ടറി റെയ്ഹനത്, പ്രസിഡന്റ് ബിന്ദു മറ്റ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സുൽത്താൻ ചികിൽസ കമ്മറ്റി ഭാരവാഹികൾക്ക് ധനസഹായം കൈമാറിയത്.

ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജീവന് വേണ്ടി മല്ലിടുന്ന അടക്കാത്തോട് സ്വദേശി, മല്ലിശ്ശേരി സിയാദിൻ്റെ ആറ് വയസ്സായ മകൻ സുൽത്താൻ്റെ ചികിത്സക്കായാണ് നാട് ഒത്തൊരുമയോടെ കൈ കോർക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246028/kelakam)