---
title: "കൈഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246090/kozhikod"
published_at: "2024-10-30T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67218512a29d8_21549eaa-d567-4b7e-a787-2701a28127a4.jpeg"
keywords: []
---

# കൈഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളജ് വിദ്യാർഥിയാണ്. പാലത്തിൽ വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

## Article Content

**കോഴിക്കോട്: ** ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളജ് വിദ്യാർഥിയാണ്. പാലത്തിൽ വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഫയർ സ്റ്റേഷൻ ഓഫിസർ സി.കെ.മുരളീധരന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246090/kozhikod)