---
title: "അയ്യൻകുന്ന് പഞ്ചായത്തിൽ കരനെൽ, ചോളം എന്നിവയുടെ വിളവെടുപ്പ് ഉത്സവം നടത്തി"
english_title: "aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246091/aralam"
published_at: "2024-10-30T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67218565979af_81183c44-2882-421e-bc63-e55df433951d.jpeg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിൽ കരനെൽ, ചോളം എന്നിവയുടെ വിളവെടുപ്പ് ഉത്സവം നടത്തി

> **Lead Summary:** **ആറളം**: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പിൻകരിയിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് കരനെൽ ചോളം കൃഷിയുടെ വിളവെടുപ്പ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നിൽ നിർവഹിച്ചു. സെന്റ് മാർട്ടിൻ ജയൻ ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ഥലം ഉടമ ബെന്നി പുതിയാമ്പുറം കൃഷിക്ക് സൗജന്യമായി സ്ഥലത്താണ് കൃഷി ഇറക്കിയിരുന്നത്.

## Article Content

**ആറളം**: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പിൻകരിയിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് കരനെൽ ചോളം കൃഷിയുടെ വിളവെടുപ്പ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നിൽ നിർവഹിച്ചു. സെന്റ് മാർട്ടിൻ ജയൻ ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ഥലം ഉടമ ബെന്നി പുതിയാമ്പുറം കൃഷിക്ക് സൗജന്യമായി സ്ഥലത്താണ് കൃഷി ഇറക്കിയിരുന്നത്.

നെല്ലിനും ചോളത്തിനും പുറമേ കൂർക്ക, എള്ള്, ഇഞ്ചി തുടങ്ങിയ കൃഷികളും ഇവിടെ വിളവെടുപ്പിന് പാകമായി വരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിതാന്നി, സെലീന ബിനോയി, ജോസ് എ വൺ, മിനി വിശ്വനാഥൻ, എൽസമ്മ ജോസഫ്, ജോസഫ് വട്ടുകളും, കൃഷി ഓഫീസർ ജിൻസി മരിയ, കൃഷി അസിസ്റ്റന്റ് സുമൈയ്യ എന്നിവർ പങ്കെടുത്തു. ജെ എൽ ജി അംഗങ്ങളായ ജാൻസി ജോസഫ്, മാത്യു ചോളിയിൽ, ജോസഫ് ചോളിയിൽ, രേഖ വിൽസൺ, മോളി വർഗീസ്, ജിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246091/aralam)