---
title: "കൂളിക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു"
english_title: "Koolikadav bridge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24630/koolikadav-bridge"
published_at: "2022-02-05T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe49b5cdae6_FB_IMG_1644055019591.jpg"
keywords: []
---

# കൂളിക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു

> **Lead Summary:**  മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയല്‍ പ്രദേശത്തെയും മട്ടന്നൂര്‍ നഗരസഭയിലെ കുഴിക്കല്‍ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചരക്കണ്ടി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. 

## Article Content

 മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയല്‍ പ്രദേശത്തെയും മട്ടന്നൂര്‍ നഗരസഭയിലെ കുഴിക്കല്‍ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചരക്കണ്ടി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. 

6 കോടി 40 ലക്ഷം രൂപയാണ് പാലത്തിൻ്റെ നിർമാണത്തിനായി അനുവദിച്ചത്. പാലം യാഥാര്‍ഥ്യമാവുന്നതോടെ കൂത്തുപറമ്പില്‍ നിന്നും ജനങ്ങള്‍ക്ക് മട്ടന്നൂര്‍ നഗരത്തിലൂടെയല്ലാതെ വിമാനത്താവളത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നത് ജനങ്ങള്‍ക്ക് സമയലാഭം നല്‍കുമെന്നതിനൊപ്പം മട്ടന്നൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാവും. വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലെ ഉല്‍പന്നങ്ങളുടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നീക്കത്തിനും ഈ പാലം ഏറെ ഉപകാരപ്രദമാണ്. 

പുഴയ്ക്ക് ഇരുകരയിലുമുള്ള ജനങ്ങളുടെ ജീവിതനിലവാരത്തിലും ഇത് വലിയ മാറ്റമുണ്ടാക്കും. പാലത്തിന് ഭരണാനുമതി ലഭിച്ചതോടെ ഏറെ നാളത്തെ പ്രദേശവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് വേഗതയേറുകയാണ്. മാങ്ങാട്ടിടം പഞ്ചായത്തിന്റെ സാമ്പത്തിക വികാസത്തിനും പാലം യാഥാര്‍ഥ്യമാവുന്നതിലൂടെ വഴി തുറക്കും. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനുള്ള ഇടപെടലുകള്‍ നടത്തും മെന്ന് എം എൽ എ കെ കെ ഷൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24630/koolikadav-bridge)