---
title: "ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്"
english_title: "Thazhelangadi Street "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24633/thazhelangadi-street"
published_at: "2022-02-05T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe4c5a81b2c_IMG_20220205_153842.jpg"
keywords: []
---

# ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്

> **Lead Summary:** പുരാധന പ്രൗഢിയുള്ള കെട്ടിടങ്ങളില്‍ ഒരുക്കിയ മനോഹരമായ വാള്‍ പെയിന്റിംഗ്. ഒപ്പം ടുറിസം വികസനവും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്.

## Article Content

പുരാധന പ്രൗഢിയുള്ള കെട്ടിടങ്ങളില്‍ ഒരുക്കിയ മനോഹരമായ വാള്‍ പെയിന്റിംഗ്. ഒപ്പം ടുറിസം വികസനവും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്.

ഒരു തെരുവിന് നിനച്ചിരിക്കാതെ വന്ന രൂപ മാറ്റം തലശ്ശേരിക്കാര്‍ ആഘോഷമാക്കുകയാണ്. തലശ്ശേരി കടല്‍പ്പാലത്തിനടുത്ത് താഴെലങ്ങാടി തെരുവാണ് ലൊക്കേഷന്‍ പ്രൗഢം എങ്കിലും പ്രതാപം മങ്ങി തുടങ്ങിയ പഴയ വ്യാപാര കേന്ദ്രം. ഒരു സിനിമ ചിത്രീകരണം ആണ് തെരുവിന്റെ തലവര മാറ്റിയത്.

ചുവരുകള്‍ എല്ലാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രങ്ങള്‍കൊണ്ട് നിറച്ചു. തൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ ചിത്രീകരണമാണ് ഇവിടെവെച്ച്‌ നടന്നത്. യുവതി യുവാക്കള്‍ക്കിടയില്‍ ലൊക്കേഷന്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആണ്. ആസ്വാദനത്തിനും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താനും സഞ്ചാരികളുടെ തിരക്ക്. നിര്‍മ്മാണ ചാതുരിയുടെ തലപ്പൊക്കവും വാണിജ്യപെരുമായും ഏറെ അവകാശപ്പെടാന്‍ ഉണ്ട് ഈ തെരുവിന്. തെരുവിനോട് ചേര്‍ന്ന തീരത്തെ കടലോര നടപ്പാതയും നവീകരിച്ചതോടെ കടല്‍ക്കഴ്ചകള്‍ ആസ്വദിക്കാനുള്ള പ്രധാന കേന്ദ്രവുമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24633/thazhelangadi-street)