---
title: "ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം ; അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു"
english_title: "banbnglore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246594/banbnglore"
published_at: "2024-11-01T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67247e5f64a86_images.jpeg"
keywords: []
---

# ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം ; അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു

> **Lead Summary:** **ബാംഗ്ലൂർ : **ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.

## Article Content

**ബാംഗ്ലൂർ : **ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.

രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റയും സ്റ്റീവും. ഇതിനിടെയാണ് ആക്രമണം നടന്നത്. താമസ സ്ഥലത്തിന് രണ്ട് കീലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ രണ്ടംഗ സംഘം തങ്ങളുടെ വാഹനത്തെ മറികടന്നതായി അനൂപ് പറഞ്ഞു. ഇവര്‍ തൊട്ടുമുന്നില്‍ പോയ ബലേനോ കാറിനെ തടഞ്ഞുനിര്‍ത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246594/banbnglore)