---
title: "മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'ഹരിത വിദ്യാലയം' പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246600/manathana"
published_at: "2024-11-01T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672480afd11ef_Screenshot_2024-11-01_124740.jpg"
keywords: []
---

# മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'ഹരിത വിദ്യാലയം' പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് ഹരിത വിദ്യാലയം പഞ്ചായത്ത്തല ഉദ്ഘാടനം മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് ഹരിത വിദ്യാലയം പഞ്ചായത്ത്തല ഉദ്ഘാടനം മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ബേബി സോജ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി ബി രാജലക്ഷ്മി, പി ടി എ പ്രസിഡന്റ് സി വി അമർനാഥ്‌, പി സി ജോമോൻ, പി ഷജോദ്, കെ സജിത തുടങ്ങിയവർ സംസാരിച്ചു. പേരാവൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246600/manathana)