---
title: "പഠനവൈകല്യ മാനേജ്‌മെന്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Learningdisabilittyprogram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246625/learningdisabilittyprogram"
published_at: "2024-11-01T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672498f77076b_1000035451.jpg"
keywords: []
---

# പഠനവൈകല്യ മാനേജ്‌മെന്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചെറുപുഴ: **പഠന വൈകല്യ മാനേജ്‌മെന്റ് ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് പഠന പരിമിതര്‍ക്കുള്ള പിന്തുണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പഠന വൈകല്യ മാനേജ്‌മെന്റ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠനപരിമിതിയെക്കുറിച്ചുള്ള ചാര്‍ട്ടുകളുടെയും പഠനസഹായികളുടെയും പ്രദര്‍ശനം, പൊതുജനങ്ങള്‍ക്കും അധ്യാപകര്‍ക്കുമുള്ള സര്‍വേ എന്നിവ നടന്നു.

## Article Content

**ചെറുപുഴ: **പഠന വൈകല്യ മാനേജ്‌മെന്റ് ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് പഠന പരിമിതര്‍ക്കുള്ള പിന്തുണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പഠന വൈകല്യ മാനേജ്‌മെന്റ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠനപരിമിതിയെക്കുറിച്ചുള്ള ചാര്‍ട്ടുകളുടെയും പഠനസഹായികളുടെയും പ്രദര്‍ശനം, പൊതുജനങ്ങള്‍ക്കും അധ്യാപകര്‍ക്കുമുള്ള സര്‍വേ എന്നിവ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കല്‍, പഞ്ചായത്ത് അംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കല്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജസ്റ്റിന്‍ മാത്യു, പിടിഎ പ്രസിഡന്റ് കെ.എ. സജി, അര്‍ഷാദ് എം. കോയ, സി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246625/learningdisabilittyprogram)