---
title: "  വേക്കളം എ യുപി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു"
english_title: "kerala piravi dinam celebrated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246655/kerala-piravi-dinam-celebrated"
published_at: "2024-11-01T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724b4b109e57_WhatsApp_Image_2024-11-01_at_16.20.32.jpeg"
keywords: []
---

#   വേക്കളം എ യുപി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

> **Lead Summary:** കോളയാട്: വേക്കളം എ യുപി സ്കൂളിൽ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കേരളപ്പിറവി ദിനം ആഘോഷിച്ചു. ഒപ്പം ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി. കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ സിനിജ സജീവൻ സ്കൂളിനെ ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു. മലയാളഭാഷാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ കയ്യെഴുത്തു മാസിക പ്രകാശനം നടത്തി. പ്രമുഖ നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി നാടൻ പാട്ടുകൾ കോർത്തിണക്കി നാടൻ പാട്ടിന്റെ വിസ്മയം തീർത്തു. ഷൈനി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ദു പി, അനിൽകുമാർ, മാസ്റ്റർ ആദിനാഥ് വി എന്നിവർ സംസാരിച്ചു.

## Article Content

കോളയാട്: വേക്കളം എ യുപി സ്കൂളിൽ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കേരളപ്പിറവി ദിനം ആഘോഷിച്ചു. ഒപ്പം ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി. കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ സിനിജ സജീവൻ സ്കൂളിനെ ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു. മലയാളഭാഷാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ കയ്യെഴുത്തു മാസിക പ്രകാശനം നടത്തി. പ്രമുഖ നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി നാടൻ പാട്ടുകൾ കോർത്തിണക്കി നാടൻ പാട്ടിന്റെ വിസ്മയം തീർത്തു. ഷൈനി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ദു പി, അനിൽകുമാർ, മാസ്റ്റർ ആദിനാഥ് വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246655/kerala-piravi-dinam-celebrated)