---
title: "കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246676/thiruvanaththapuram"
published_at: "2024-11-01T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724dbdfba3f3_download_(26).jpeg"
keywords: []
---

# കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

> **Lead Summary:** **തിരുവനന്തപുരം**: കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം**: കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചു.

ഈ ട്രെയിനിലെ യാത്രക്കാർ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തിൽ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246676/thiruvanaththapuram)