---
title: "കേരളപ്പിറവി ദിനാഘോഷവും ഹരിതവിദ്യാലയപ്രഖ്യാപനവും"
english_title: "adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246726/adakkathod"
published_at: "2024-11-02T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672565169ecad_c25db695-3007-43ec-aa63-1e36b02f89c2.jpeg"
keywords: []
---

# കേരളപ്പിറവി ദിനാഘോഷവും ഹരിതവിദ്യാലയപ്രഖ്യാപനവും

> **Lead Summary:** **അടക്കാത്തോട്: **ഗവൺമെൻറ് യു പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവുംഹരിത വിദ്യാലയപ്രഖ്യാപനവും നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് പദ്ധതിയുടെ ഉദ്ഘാടനകർമം നിർവ്വഹിച്ചു. പി.ടി എ പ്രസിഡണ്ട് അൻസാദ് അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസ്സി പി എ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജിമ്മി മാത്യു, ഷാജി മാത്യു,പി ടി എ ഭാരവാഹികളായ ചെറിയാൻ കെ.ജെ, സജിന എം എന്നിവർ സംസാരിച്ചു. സ്കൂളിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ക്രമീകരിച്ചു. മാലിന്യ മുക്ത കാമ്പസിനായി ബിന്നുകളും സ്ഥാപിച്ചു.

## Article Content

**അടക്കാത്തോട്: **ഗവൺമെൻറ് യു പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവുംഹരിത വിദ്യാലയപ്രഖ്യാപനവും നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് പദ്ധതിയുടെ ഉദ്ഘാടനകർമം നിർവ്വഹിച്ചു. പി.ടി എ പ്രസിഡണ്ട് അൻസാദ് അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസ്സി പി എ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജിമ്മി മാത്യു, ഷാജി മാത്യു,പി ടി എ ഭാരവാഹികളായ ചെറിയാൻ കെ.ജെ, സജിന എം എന്നിവർ സംസാരിച്ചു. സ്കൂളിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ക്രമീകരിച്ചു. മാലിന്യ മുക്ത കാമ്പസിനായി ബിന്നുകളും സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246726/adakkathod)