---
title: " അടയ്ക്കാത്തോട് രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു."
english_title: "adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246732/adakkathod"
published_at: "2024-11-02T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67257d06c74b2_download_(3).jpeg"
keywords: []
---

#  അടയ്ക്കാത്തോട് രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു.

> **Lead Summary:** **അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. പളളിവാതുക്കല്‍ ഇട്ടിയവരയുടെ രണ്ട് തെങ്ങ് 11 കവുങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും കാട്ടാന കൃഷിയിടത്തില്‍ എത്തി കൃഷി നശിപ്പിച്ചിരുന്നു. വൈദ്യുതി വേലികള്‍ സ്ഥാപിക്കാമെന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് കര്‍ഷകനായ ഇട്ടിയവര പറഞ്ഞു.

## Article Content

**അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. പളളിവാതുക്കല്‍ ഇട്ടിയവരയുടെ രണ്ട് തെങ്ങ് 11 കവുങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും കാട്ടാന കൃഷിയിടത്തില്‍ എത്തി കൃഷി നശിപ്പിച്ചിരുന്നു. വൈദ്യുതി വേലികള്‍ സ്ഥാപിക്കാമെന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് കര്‍ഷകനായ ഇട്ടിയവര പറഞ്ഞു.

വളയം ചാൽ മുതൽ അടയ്ക്കാത്തോട് രാമച്ചി ആന പ്രതിരോധ മതിൽ നിർമ്മാണം പൂർത്തിയായെങ്കിലും തുടർ നിർമ്മാണം നടക്കാത്തതാണ് കാട്ടാന ശല്യത്തിന് പ്രധാനകാരണം.ആറളം വന്യജീവി സങ്കേതത്തിൽ നിന്നാണ് കാട്ടാനകൾ ചീങ്കണ്ണി പുഴ കടന്ന് കൃഷിയിടത്തിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246732/adakkathod)