---
title: "ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു"
english_title: "kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246756/kelakam"
published_at: "2024-11-02T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725a2811592e_46d1858e-8eec-4785-a0a7-66e846806ef6.jpeg"
keywords: []
---

# ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

> **Lead Summary:** **കേളകം:** കേളകം പഞ്ചായത്തിലെ ഹരിതവിദ്യാലയമായി ഗവ. യു. പി സ്കൂൾ ചെട്ടിയാപറമ്പിനെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. റ്റി അനീഷ് അവറുകൾ ആണ് സ്കൂളിനെ മാലിന്യമുക്ത ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചത്. ചടങ്ങിന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പി. റ്റി. എ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ ലീലാമ്മ ജോണി, എം. പി. റ്റി. എ പ്രസിഡന്റ്‌ അമ്പിളി വിനോദ്, സീനിയർ അധ്യാപികവിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

## Article Content

**കേളകം:** കേളകം പഞ്ചായത്തിലെ ഹരിതവിദ്യാലയമായി ഗവ. യു. പി സ്കൂൾ ചെട്ടിയാപറമ്പിനെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. റ്റി അനീഷ് അവറുകൾ ആണ് സ്കൂളിനെ മാലിന്യമുക്ത ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചത്. ചടങ്ങിന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പി. റ്റി. എ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ ലീലാമ്മ ജോണി, എം. പി. റ്റി. എ പ്രസിഡന്റ്‌ അമ്പിളി വിനോദ്, സീനിയർ അധ്യാപികവിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി സ്കൂളിൽ അധ്യാപകരുടെയും, പി. റ്റി. എ യുടെയും വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ സൗന്ദര്യ വൽക്കരണ പരിപാടിയുടെ അവസാന ദിനമാണ് പ്രഖ്യാപനം നടന്നത്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകളും, നൂറിനു മുകളിൽ ചെടിച്ചട്ടികളും ചെടികളും, നൂറോളം പച്ചക്കറി തൈകളും സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കി. ചടങ്ങിന് അധ്യാപിക ഷിംന. എ. പി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246756/kelakam)