---
title: "ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു"
english_title: "Resignfromcpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246819/resignfromcpm"
published_at: "2024-11-02T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725e9128d360_1000035611.jpg"
keywords: []
---

# ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു

> **Lead Summary:** **കൽപ്പറ്റ:**എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ:**എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി 2021 ൽ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജു കാക്കത്തോട് ആണ് സി.പി.എം വിട്ടത്.പാർട്ടിക്കുള്ളിൽ ജാതി വിവേചനം എന്ന് ബിജു ആരോപിച്ചു.നേരത്തെ എൻ.ഡി.എ ജില്ല കൺവീനർ ആയിരിക്കെ ആണ് സിപിഐഎമ്മിലേക്ക് വന്നത്.പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു.എ കെ എസ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു.എ കെ എസ് ഏരിയ ഭാരവാഹി ആയിട്ടും പാർട്ടി ഏരിയ സമ്മേളനത്തിലേക്ക് പരിഗണിച്ചില്ലന്നും മറ്റു പാർട്ടികളിൽ നിന്നും വന്ന നേതാക്കൾക്ക് പ്രത്യേക പരിഗണന എന്നും ആരോപണം ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246819/resignfromcpm)