കണ്ണൂർ: കൂത്തുപറമ്പിൽ പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം. കൈതേരി സ്വദേശി ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരിയിൽ സൂക്ഷിച്ച മൂന്നു പവനിലധികം സ്വർണമാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദിനേശന്റെ ഭാര്യ ദിവ്യ വീടുപൂട്ടി ജോലിക്കിറങ്ങിയ സമയം വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കള്ളൻ കയറി. വീടിനരികിലെ തെങ്ങ് വഴി ടെറസിൽ ഇറങ്ങിയതിന് ശേഷം മുകളിലെ ഗ്രിൽസ് തുറന്ന് നേരെ വീട്ടിലേക്ക് കയറി.
മുറിയിലെ അലമാര തകർത്ത് ഒന്നരപവന്റെ മാലയും മൂന്നു പവനിലധികം വരുന്ന ആഭരണങ്ങളും കവർന്നു. വന്ന വഴിയാകെ മുളകുപൊടി വിതറിയാണ് കള്ളൻ സ്ഥലം വിട്ടത്. വൈകീട്ട് ദിനേശനും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽ പെടുന്നത്. അലമാരയിലെ വസ്ത്രങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. ടെറസിലെ വാതിലും തുറന്നിട്ടതായി കണ്ടു. കൂത്തുപറമ്പ് പൊലീസ് എത്തി പരിശോധന നടത്തി.സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
Koothuparamba