---
title: "പരപ്പൻപാറ ഭാ​ഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246976/founddeadbody"
published_at: "2024-11-03T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672733fcf3495_1000035760.jpg"
keywords: []
---

# പരപ്പൻപാറ ഭാ​ഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം

> **Lead Summary:** **കൽപറ്റ: **വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാ​ഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ നടത്തണമെന്ന ആവശ്യം ദുരിത ബാധിതർ ഉന്നയിക്കുന്നതിനിടെയാണ് സംഭവം.

## Article Content

**കൽപറ്റ: **വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാ​ഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ നടത്തണമെന്ന ആവശ്യം ദുരിത ബാധിതർ ഉന്നയിക്കുന്നതിനിടെയാണ് സംഭവം.

തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാ​ഗം കിട്ടിയിട്ടുള്ളത്. വയനാട് ഉരുൾപൊട്ടൽ‌ ദുരന്തം നടന്നിട്ട് 3 മാസം പൂർത്തിയായിരിക്കുകയാണ്. ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. വീണ്ടും തെരച്ചിൽ ആവശ്യപ്പെട്ട് ദുരിതബാധിതർ‌ ധർണയടക്കം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246976/founddeadbody)