---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുരിങ്ങതൈ കൃഷി വ്യാപിപ്പിക്കൽ പദ്ധതി ആരംഭിച്ചു"
english_title: "Drumstickfarming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246981/drumstickfarming"
published_at: "2024-11-03T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67273af466884_1000035773.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുരിങ്ങതൈ കൃഷി വ്യാപിപ്പിക്കൽ പദ്ധതി ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി ; **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുരിങ്ങതൈ കൃഷി വ്യാപിപ്പിക്കലിന്റെ ഭാഗമായി തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു.

## Article Content

**ഇരിട്ടി ; **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുരിങ്ങതൈ കൃഷി വ്യാപിപ്പിക്കലിന്റെ ഭാഗമായി തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 96 വാർഡുകളിൽ ആയി ഒരു ലക്ഷം മുരിങ്ങത്തൈകൾ നടുന്നത് . പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കീഴലൂർ ഗ്രാമപഞ്ചായത്തിലെ എടയന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ മുരിങ്ങത്തൈ നട്ടു കൊണ്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുരിങ്ങ നഴ്സറി ആരംഭിക്കും . മുരിങ്ങയുടെ ഔഷധഗുണവും പ്രാധാന്യവും വരുമാനം മാർഗ്ഗത്തെ കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി. മീരാഭായ് വിശദീകരിച്ചു . നവ കേരള ഹരിത വിദ്യാലയ പ്രഖ്യാപനം വാർഡ് മെമ്പർ ഷബീർ എടയന്നൂർ നടത്തി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ സ്ഥിരം സമിതി അധ്യക്ഷമാരായ ഷീജ, ജിഷ, പിടിഎ പ്രസിഡന്റ് എൻ. അബ്ദുൽ ജലീൽ പ്രധാന അധ്യാപിക ജി. ഗീത, ജോയിൻ ബി ഡി ഒ പി .ദിവാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന, പ്രിൻസിപ്പാൾ അരുൺ രാജ് ഗ്രാമ പഞ്ചായത്ത് അക്രഡിറ്റ് എൻജിനീയർ പി.പി. വർഷ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246981/drumstickfarming)