---
title: "വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു"
english_title: "Varkkalabeach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246994/varkkalabeach"
published_at: "2024-11-03T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727432ddbbe0_1000035784.jpg"
keywords: []
---

# വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്.

വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരയിൽപെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246994/varkkalabeach)