---
title: "അരുൺ തത്തുപാറയുടെ ചികിത്സാ സഹായ നിധി സമാഹരണത്തിനായി  ജനകീയ കമ്മിറ്റി രൂപീകരിച്ചു"
english_title: "Createcommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247001/createcommitty"
published_at: "2024-11-03T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672749e4dca18_1000035791.jpg"
keywords: []
---

# അരുൺ തത്തുപാറയുടെ ചികിത്സാ സഹായ നിധി സമാഹരണത്തിനായി  ജനകീയ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **ചെട്ടിയാംപറമ്പ് : **ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അരുൺ തത്തുപാറയുടെ ചികിത്സാ സഹായ നിധി സമാഹരണത്തിനായി ചെട്ടിയാംപറമ്പ് സ്കൂളിൽ വച്ച് നടത്തിയ ജനകീയ പൊതുയോഗത്തിൽ ചെയർമാൻ പ്രഭാകരൻ മണലുമാലിൽ, കൺവീനർ സണ്ണി കണിയാംചാലിൽ, ട്രഷറർ മാത്യു തൈവേലിക്കകത്ത് എന്നിവർ നേതൃത്വം നൽകുന്ന ജനകീയ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**ചെട്ടിയാംപറമ്പ് : **ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അരുൺ തത്തുപാറയുടെ ചികിത്സാ സഹായ നിധി സമാഹരണത്തിനായി ചെട്ടിയാംപറമ്പ് സ്കൂളിൽ വച്ച് നടത്തിയ ജനകീയ പൊതുയോഗത്തിൽ ചെയർമാൻ പ്രഭാകരൻ മണലുമാലിൽ, കൺവീനർ സണ്ണി കണിയാംചാലിൽ, ട്രഷറർ മാത്യു തൈവേലിക്കകത്ത് എന്നിവർ നേതൃത്വം നൽകുന്ന ജനകീയ കമ്മിറ്റി രൂപീകരിച്ചു.

യോഗത്തിൽ ശ്രീ സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബിലി ചാക്കോ, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം, കണിച്ചാർ പള്ളി വികാരി ഫാദർ മാത്യു പാലമറ്റം, കേളകം പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ എന്നിവരെ രക്ഷാധികാരികളായും നിശ്ചയിച്ചു. ഫണ്ട് സമാഹരണത്തിനായുള്ള ജോയിന്റ് അക്കൗണ്ട് ഏറ്റവുമടുത്ത ബാങ്ക് വർക്കിംഗ് ഡേയിൽ തന്നെ ഓപ്പൺ ചെയ്ത് പ്രസിദ്ധപ്പെടുത്തുവാനും കമ്മിറ്റി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247001/createcommitty)