---
title: "മെഡിക്കൽ  ക്യാമ്പ് നടത്തി"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247020/iritty"
published_at: "2024-11-03T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672778db88d78_9f8ca6db-5a86-4189-abee-fe83fcac6309.jpeg"
keywords: []
---

# മെഡിക്കൽ  ക്യാമ്പ് നടത്തി

> **Lead Summary:** **ഇരിട്ടി** :ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയും സൈറസ് സ്കൈ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.

## Article Content

**ഇരിട്ടി** :ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയും സൈറസ് സ്കൈ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.

ഇന്ന് രാവിലെ 9 30 മുതൽ കരിക്കോട്ടക്കരി വലിയപറമ്പിൽകരി ഹോളിഫെയ്ത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.ആതുര,വിദ്യാഭ്യാസ,സാംസ്കാരിക, കാർഷിക മേഖലയുമായി ബന്ധപ്പെട്ട സേവന വിഷയങ്ങളിൽ രണ്ടുവർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സൈറസ് സ്കൈ ഹോസ്പിറ്റലിലെ പ്രശസ്ത Dr അക്ഷയ് (ജനറൽസർജൻ )ഡോ  ബിലാൽ(RMO) എന്നിവർ ക്യാമ്പിൽ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി.

പ്രസ്തുത യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് ഉദ്ഘാടനം ചെയ്തു. എ എം  മൈക്കിൾ( HRMPS ജില്ലാ സെക്രട്ടറി) അധ്യക്ഷത വഹിക്കുകയും പി ടി  ദാസപ്പൻ( താലൂക്ക് കമ്മിറ്റി പ്രസിഡണ്ട്) സ്വാഗതവും മനോജ് മുല്ലപ്പള്ളി നന്ദിയും പ്രസ്തുത യോഗത്തിൽ ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ  വിജയൻ മാസ്റ്റർ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  ജോസഫ് വട്ടുകുളം. തോമസ് കണ്ണൻകുഴ (HRMPS) എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247020/iritty)