---
title: "നീലേശ്വരം വെടിക്കെട്ട് അപകടം:  പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു; മരണം മൂന്നായി"
english_title: "neeleswrem"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247067/neeleswrem"
published_at: "2024-11-04T04:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728066c616ce_2d767552-3736-473e-967d-5269254d5c13.jpeg"
keywords: []
---

# നീലേശ്വരം വെടിക്കെട്ട് അപകടം:  പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു; മരണം മൂന്നായി

> **Lead Summary:** **കാസര്‍കോട്**: നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം.

## Article Content

**കാസര്‍കോട്**: നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം.

ശരീരത്തിന്‍റെ 50ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡ്രൈവറായ ബിജു. ഇതോടെ നീലേശ്വരം അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247067/neeleswrem)