---
title: "റോഡ് ഗതാഗതയോഗ്യമാക്കി"
english_title: "elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247068/elapeedika"
published_at: "2024-11-04T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728077438585_6b179e6c-12f1-4732-8e61-af0333a2739e.jpeg"
keywords: []
---

# റോഡ് ഗതാഗതയോഗ്യമാക്കി

> **Lead Summary:** **ഏലപ്പീടിക**:ഏലപ്പീടികയിലെ റോഡ് ഗതാഗതയോഗ്യമാക്കി. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ഇരുപത്തി ഒൻപതാം മൈൽ - ഏലപ്പീടിക റോഡിൽ മണ്ണിടിഞ്ഞ് വീണ്കോൺക്രീറ്റ് ഓടയും, റോഡ് സൈഡും മൂടിക്കിടക്കുകയായിരുന്നു. ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ജെ.സി.ബി.യും, ടിപ്പറും എത്തിച്ച് ഗതാഗതത്തിനും, കോൺക്രീറ്റ് കാനാലിലെ വെള്ളമെഴുക്കിനു തടസ്സവുമായിരുന്ന ലോഡ് കണക്കിന് മണ്ണ് പൂർണ്ണമായും നീക്കം ചെയ്ത് വീണ്ടും റോഡ് ഗതാഗതയോഗ്യമാക്കി . പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ജിമ്മി അബ്രാഹം, അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ് ഒ.എ, സെബാസ്റ്റ്യൻ.പി.വി, ഷിജു. ഇ.കെ, സജി. പി.കെ. എന്നിവർ നേതൃത്വം നൽകി.

## Article Content

**ഏലപ്പീടിക**:ഏലപ്പീടികയിലെ റോഡ് ഗതാഗതയോഗ്യമാക്കി. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ഇരുപത്തി ഒൻപതാം മൈൽ - ഏലപ്പീടിക റോഡിൽ മണ്ണിടിഞ്ഞ് വീണ്കോൺക്രീറ്റ് ഓടയും, റോഡ് സൈഡും മൂടിക്കിടക്കുകയായിരുന്നു. ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ജെ.സി.ബി.യും, ടിപ്പറും എത്തിച്ച് ഗതാഗതത്തിനും, കോൺക്രീറ്റ് കാനാലിലെ വെള്ളമെഴുക്കിനു തടസ്സവുമായിരുന്ന ലോഡ് കണക്കിന് മണ്ണ് പൂർണ്ണമായും നീക്കം ചെയ്ത് വീണ്ടും റോഡ് ഗതാഗതയോഗ്യമാക്കി . പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ജിമ്മി അബ്രാഹം, അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ് ഒ.എ, സെബാസ്റ്റ്യൻ.പി.വി, ഷിജു. ഇ.കെ, സജി. പി.കെ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247068/elapeedika)