---
title: "കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി"
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247079/wayanad"
published_at: "2024-11-04T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672824cb8c455_download.jpeg"
keywords: []
---

# കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി

> **Lead Summary:** വയനാട് :കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു

## Article Content

വയനാട് :കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247079/wayanad)