---
title: "തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: നിരവധി  പേർക്ക് പരിക്ക് "
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247104/accident"
published_at: "2024-11-04T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728529664119_download.jpeg"
keywords: []
---

# തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: നിരവധി  പേർക്ക് പരിക്ക് 

> **Lead Summary:** മലപ്പുറം : തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.തലപ്പാറയിലാണ് സംഭവം. പാടത്തേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് വിവരം.പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

## Article Content

മലപ്പുറം : തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.തലപ്പാറയിലാണ് സംഭവം. പാടത്തേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് വിവരം.പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.ബസിന്റെ വശങ്ങള്‍ തകര്‍ത്തും ചില്ലുകള്‍ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാര്‍ ആളുകളെ പുറത്തേക്കെടുത്തത്.ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247104/accident)