---
title: "സർവ്വോദയപക്ഷ ഖാദി വിപണനമേള ജില്ലാതല ഉദ്ഘാടനം എട്ടിന്"
english_title: "Khadi sale fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24711/khadi-sale-fair"
published_at: "2022-02-06T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff33072fb1e_images - 2022-02-06T080116.271.jpeg"
keywords: []
---

# സർവ്വോദയപക്ഷ ഖാദി വിപണനമേള ജില്ലാതല ഉദ്ഘാടനം എട്ടിന്

> **Lead Summary:** കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വോദയപക്ഷ ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ട് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും.

## Article Content

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വോദയപക്ഷ ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ട് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും.

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ സാന്നിധ്യം വഹിക്കും. മേളയുടെ ഭാഗമായി ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവ. റിബേറ്റ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24711/khadi-sale-fair)