---
title: "സിവിൽ ഡിപ്ലോമക്കാർക്ക് ജൽജീവൻ മിഷനിൽ നിയമനം"
english_title: "Civil diploma "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24715/civil-diploma"
published_at: "2022-02-06T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff34d3c2903_images - 2022-02-06T080907.264.jpeg"
keywords: []
---

# സിവിൽ ഡിപ്ലോമക്കാർക്ക് ജൽജീവൻ മിഷനിൽ നിയമനം

> **Lead Summary:** ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു.

## Article Content

ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു.

631 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ അല്ലെങ്കിൽ പരമാവധി ആറുമാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പത് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ രണ്ട് മണിവരെ കണ്ണൂർ താണ കേരള ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുക. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഹാജരാവുക. ഫോൺ: 8289940564

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24715/civil-diploma)