---
title: "അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണം"
english_title: "The unorganized worker must become a member of the Social Security Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24716/the-unorganized-worker-must-become-a-member-of-the-social-security-scheme"
published_at: "2022-02-06T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff36feb59f4_images - 2022-02-06T081818.792.jpeg"
keywords: []
---

# അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണം

> **Lead Summary:** കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലെ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി, ബാർബർ, ബ്യൂട്ടീഷ്യൻ,ക്ഷേത്ര ജീവനം, അലക്ക്, പാചകം, ഗാർഹികം തൊഴിലാളി ക്ഷേമ പദ്ധതിക്ക് പകരം 2016 ഫെബ്രുവരി ഒന്നു മുതൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകിയതിനാൽ അതിലെ അംഗങ്ങൾ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

## Article Content

കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലെ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി, ബാർബർ, ബ്യൂട്ടീഷ്യൻ,ക്ഷേത്ര ജീവനം, അലക്ക്, പാചകം, ഗാർഹികം തൊഴിലാളി ക്ഷേമ പദ്ധതിക്ക് പകരം 2016 ഫെബ്രുവരി ഒന്നു മുതൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകിയതിനാൽ അതിലെ അംഗങ്ങൾ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

അംഗങ്ങളുടെ പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാൽ ബാങ്കിൽ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും 100 രൂപ അടയ്ക്കുന്നില്ല. പഴയ നിരക്കിൽ അടക്കുന്ന ജില്ലയിലെ അംഗങ്ങൾ അടിയന്തിരമായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടാത്ത പക്ഷം അവരുശട റിട്ടയർമെന്റ്/പെൻഷൻ മുതലായ ആനുകൂല്യങ്ങൾ ഇനി മുതൽ അനുവദിച്ചുനൽകുന്നതല്ലെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24716/the-unorganized-worker-must-become-a-member-of-the-social-security-scheme)