---
title: "എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായിക മേള സംഘടിപ്പിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247161/kannur"
published_at: "2024-11-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67287f89a0845_589f6e17-73eb-46e3-a7d7-2a334501de8e.jpeg"
keywords: []
---

# എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായിക മേള സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ **:എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായിക മേള സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടിൽ അസിസ്റ്റൻ്റ് കമാണ്ടൻ്റ് പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ **:എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായിക മേള സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടിൽ അസിസ്റ്റൻ്റ് കമാണ്ടൻ്റ് പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ എം സുഗുണൻ അധ്യക്ഷത വഹിച്ചു. കെ സന്തോഷ് കുമാർ, കെ ശ്രീജേഷ്, എ കെ വിജേഷ്, എം വി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കാറ്റഗറിയിലായി 13 ഓളം മത്സരങ്ങളിൽ 150 പേർ പങ്കെടുത്തു. വ്യക്തിഗത ചാമ്പ്യനായി കൂനം സ്വദേശി പി ആർ വിനീതിനെ തിരഞ്ഞെടുത്തു. സോണൽ ഗയിംസ് നംവംബർ 7 ന് രാവിലെ മുതൽ കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247161/kannur)