---
title: "ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ് കോഴ്‌സ്"
english_title: "Digital media and marketing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24718/digital-media-and-marketing"
published_at: "2022-02-06T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff378b360c8_images - 2022-02-06T082043.760.jpeg"
keywords: []
---

# ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ് കോഴ്‌സ്

> **Lead Summary:** ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ബിരുദധാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ്ങിൽ പരിശീലനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്.

## Article Content

ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ബിരുദധാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ്ങിൽ പരിശീലനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്.

അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസിൽ ഉൾപ്പെടുന്നവരുമായിരിക്കണം. മൂന്ന് മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തെ പ്രായോഗിക പരിശീലനവും നൽകും. നാല് വർഷത്തെ പ്രൊഫഷനൽ ഡിഗ്രി ഉള്ളവർക്കും തീരനൈപുണ്യ കോഴ്‌സ് പൂർത്തിയാക്കിയവർക്കും മുൻഗണന.

അപേക്ഷാഫോറം സാഫിന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആധാർകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി പാസ് ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21 നകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 7902502030, 8547439623, 9526239623, 8075561552.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24718/digital-media-and-marketing)