---
title: "കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി"
english_title: "Working machine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24719/working-machine"
published_at: "2022-02-06T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff388d977ad_images - 2022-02-06T082500.604.jpeg"
keywords: []
---

# കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി

> **Lead Summary:** കാർഷികയന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുന്ന കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതി സ്മാമിൽ നടപ്പു സാമ്പത്തിക വർഷം അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി.

## Article Content

കാർഷികയന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുന്ന കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതി സ്മാമിൽ നടപ്പു സാമ്പത്തിക വർഷം അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി.

ജില്ലയിൽ 3652 അപേക്ഷകളിൽ 1000 പേർ കാർഷിക യന്ത്രങ്ങൾ വാങ്ങി. ഓൺലൈൻ അപേക്ഷയുടെ മുൻഗണനാക്രമം അനുസരിച്ചാണ് അപേക്ഷ പാസാവുന്നത്. പാസ്സായാൽ 15 ദിവസത്തിനകം ഡീലറെ തെരഞ്ഞെടുക്കണം. ഇല്ലെങ്കിൽ അപേക്ഷ തനിയെ റദ്ദാക്കപ്പെടുകയും തൊട്ടുപിറകിലുളളയാൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

പുതുതായി 2400 പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അപേക്ഷിച്ചവർ അവരുടെ സ്മാം അക്കൗണ്ടിൽ ലോഗിൻ ചെയ്ത് യന്ത്രങ്ങൾ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. യന്ത്രങ്ങൾ അനുവദിച്ച പക്ഷം അപേക്ഷകർ ഡീലറെ തെരെഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങിക്കാൻ നടപടി സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) അറിയിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24719/working-machine)