---
title: "സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ജനസേവന പദ്ധതികള്‍ നടപ്പാക്കി"
english_title: "Seniorchemberinternational"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247203/seniorchemberinternational"
published_at: "2024-11-04T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728a39841982_1000036008.jpg"
keywords: []
---

# സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ജനസേവന പദ്ധതികള്‍ നടപ്പാക്കി

> **Lead Summary:** **ഇരിട്ടി: **സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ജനസേവന പദ്ധതികള്‍ ദേശീയ പ്രസിഡിന്റ് ചിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ജനസേവന പദ്ധതികള്‍ ദേശീയ പ്രസിഡിന്റ് ചിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ സെക്രട്ടറി ജനറല്‍ രാജേഷ് വൈഭവ്, ദേശീയ ഭരണസമിതി അംഗങ്ങളായ എം.ജെ.ബെന്നി, കെ.പി.ടി.ജലീല്‍, ടി.മനോജ്, ടി.വി.വിനല്‍കുമാര്‍, എ.സുരജ് എന്നിവരും ആന്റണി പുളിയമ്മാക്കല്‍, ഹര്‍ഷന്‍ ഇമ്മാനുവേല്‍, വി.എം.നാരായണന്‍, ബാബു ജോസഫ്, കെ.എം.കൃഷ്ണന്‍, എ.കെ.ഹസ്സന്‍, തോമസ് ദേവസ്യ എന്നിവരും പ്രസംഗിച്ചു. വിധവയായ സ്ത്രീക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കുന്നതിനും തീരുമാനിച്ചു. സേവന കാര്യങ്ങള്‍ക്കു മാത്രമായുള്ള സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗത്വത്തിനു 5 അംഗങ്ങള്‍ അര്‍ഹരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247203/seniorchemberinternational)