---
title: "ഉപജില്ല കലോത്സവത്തിൽ മൂന്ന് ഒവറോൾ കിരീടനേട്ടവുമായ് വീണ്ടും തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂൾ"
english_title: "thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247222/thondi"
published_at: "2024-11-04T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728c4e78376a_25c7a4d5-7ee8-48ad-867c-eaf359545650.jpeg"
keywords: []
---

# ഉപജില്ല കലോത്സവത്തിൽ മൂന്ന് ഒവറോൾ കിരീടനേട്ടവുമായ് വീണ്ടും തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂൾ

> **Lead Summary:** **തൊണ്ടി** :ഉപജില്ല കലോത്സവത്തിൽ മൂന്ന് ഒവറോൾ കിരീടനേട്ടവുമായ് വീണ്ടും തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂൾ . പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിന് ഈ വർഷവും കലോത്സവത്തിൽട്രിപ്പിൾ കരീടങ്ങൾ.

## Article Content

**തൊണ്ടി** :ഉപജില്ല കലോത്സവത്തിൽ മൂന്ന് ഒവറോൾ കിരീടനേട്ടവുമായ് വീണ്ടും തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂൾ . പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിന് ഈ വർഷവും കലോത്സവത്തിൽട്രിപ്പിൾ കരീടങ്ങൾ.

യു.പി ജനറൽ, എൽ.പി ജനറൽ, എൽ.പി അറബിക് എന്നീ വിഭാഗങ്ങളാണ് ഓവറോൾ കിരീടങ്ങൾക്ക് അർഹത നേടിയത്. വിജയിച്ച കുട്ടികൾക്ക് അഭിനന്ദനമറിയിച്ചു കൊണ്ട് പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ തൊണ്ടിയിൽ ടൗണിലേക്ക് ആഹ്ളാദപ്രകടനം നടത്തി. ബാന്റ് മേളത്തിന്റേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടത്തിയ പ്രകടനത്തിന് സ്കൂൾ മാനേജർ റവ.ഫാ. മാത്യു തെക്കേ മുറി, പിടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, പ്രധാനാധ്യാപകൻ സോജൻ വർഗീസ് മറ്റ് പിടി എ അംഗങ്ങൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247222/thondi)